
ഭീകരവാദത്തെ വെള്ളവും വളവും നല്‍കി പരിപോഷിപ്പിച്ച് വളര്‍ത്തുന്നതില്‍ ഒന്നാമതാണ് പാകിസ്ഥാന്‍. പാകിസ്ഥാന്റെ സഹായത്തോടെ വളര്‍ന്ന ഭീകരസംഘടനകളില്‍ ഒന്നായിരുന്നു അല്‍ഖ്വയ്ദ. ആളും ധനവും നല്‍കി പാകിസ്ഥാന്‍ ഈ സംഘടനയെ സഹായിച്ചു. ഒസാമ ബിന്‍ലാദന് അഭയം നല്‍കിയതും പാകിസ്ഥാന്റെ മണ്ണിലാണ്.
എന്നാല്‍ ഇപ്പോള്‍ അല്‍ഖ്വയ്ദ പാകിസ്ഥാനെ കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ആരുമൊന്ന് അമ്പരക്കും. പാകിസ്ഥാന്‍ സ്വാര്‍ത്ഥരാണെന്നും അവരെ വിശ്വസിച്ച് ആശ്രയിച്ച് നില്‍ക്കാന്‍ പറ്റില്ലെന്നുമാണ് ഇവരുടെ വാദം.
ജിഹാദ് ഓഫ് കാശ്മീര്‍ എ കാള്‍ ടു റിഫ്‌ളക്ഷന്‍ ആന്‍ഡ് ആക്ഷന്‍ എന്ന സന്ദേശത്തിലാണ് കാശ്മീര്‍ താഴ് വരയിലെ ജനങ്ങളോട് പാകിസ്ഥാനെ വിശ്വസിക്കരുത് എന്ന അല്‍ ഖ്വയ്ദ പറയുന്നത്. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, ഉറുദു ഭാഷകളിലാണ് ഉസാമ മഹ്മൂദ് ഈ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
കാശ്മീരികള്‍ പാകിസ്ഥാനോട് ഗുഡ് ബൈ പറയേണ്ട സമയമായി എന്നും അല്‍ ഖ്വയ്ദ സന്ദേശം പറയുന്നു. ശത്രുക്കളെയും മിത്രങ്ങളെയും തിരിച്ചറിയേണ്ട സമയാണിത്. പാകിസ്ഥാനികള്‍ സ്വാര്‍ത്ഥരാണ്. നിങ്ങളുടെ കൂടെ നില്‍ക്കുന്നത് സ്‌നേഹം കൊണ്ടല്ല.
പാകിസ്ഥാന്‍ ഏജന്‍സികളുടെ പിടിയില്‍ നിന്നും മുക്തരായില്ലെങ്കില്‍ കാശ്മീരികളുടെ പ്രശ്‌നം ഒരിക്കലും തീരില്ലെന്നും അല്‍ ഖ്വയ്ദയുടെ സന്ദേശത്തില്‍ പറയുന്നു.
Post Your Comments