ക്രിക്കറ്റ് ദൈവമെന്ന് വിശേഷിപ്പിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വിരമിക്കല്‍ ദിനം ആര്‍ക്കും മറക്കാന്‍ കഴിയാത്തതാണ്. ഇന്ത്യമുഴുവന്‍ അന്ന് വിതുമ്പി. സച്ചിന്‍ വിരമിച്ചില്ലെങ്കില്‍ ഏകദിന ടീമില്‍ നിന്ന് പുറത്താക്കാന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
സച്ചിന്‍ വിരമിച്ചില്ലെങ്കില്‍ പുറത്താക്കുമായിരുന്നുവെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ സന്ദീപ് പാട്ടീല്‍ തുറന്നുപറയുന്നു. സച്ചിനോടു ഭാവി പരിപാടിയെ കുറിച്ച് ചോദിച്ചപ്പോള്‍ വിരമിക്കുന്നില്ലെന്നായിരുന്നു മറുപടി. സച്ചിന്‍ പുറത്തുപോകണമെന്നായിരുന്നു കമ്മിറ്റിയുടെ തീരുമാനം. സ്ഥിതിഗതികള്‍ മനസിലാക്കിയ സച്ചിന്‍ പിന്നീട് വിരമിക്കാന്‍ സമ്മതം മൂളുകയായിരുന്നു.
സച്ചിന് താത്പര്യമില്ലാതെയാണ് വിരമിക്കല്‍ നടന്നതെന്ന് സന്ദീപ് പാട്ടീല്‍ വ്യക്തമാക്കുന്നു. 2013ല്‍ വാങ്ക്‌ഡേ സ്റ്റേഡിയത്തിലാണ് സച്ചിന് വികാരനിര്‍ഭരമായ യാത്രയയപ്പ് നല്‍കിയത്.
Post Your Comments