ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നുഴഞ്ഞു കയറുന്ന ഭീകരർക്കെതിരെ ശക്തമായി തിരിച്ചടിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സൈന്യത്തിന് വ്യക്തമായ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ഉറി ഭീകരാക്രമണം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ ഉപസമിതിയുടെ യോഗത്തിലാണ് ഈ നിർദേശം നൽകിയതായുള്ള റിപ്പോര്‍ട്ട് വന്നത്.
കഴിഞ്ഞ ആഴ്ച്ച ഉറിയിൽ നടന്ന ഭീകരാക്രമണത്തിൽ 18 സൈനികരാണ് കൊല്ലപ്പെട്ടത്. തിരിച്ചടി നൽകണമെന്ന് ഭരണകക്ഷിയിലെ പ്രധാനപ്പെട്ട ഘടകകക്ഷികളുടെ ആവശ്യത്തെ തുടർന്നാണ് ശക്തമായ തിരിച്ചടി നൽകാൻ പ്രധാനമന്ത്രിയുടെ നിർദേശം. നുഴഞ്ഞുകയറ്റക്കാരെ വകവരുത്തുന്നതിനുള്ള നീക്കം അതിർത്തിയിൽ സൈനികർ തുടങ്ങിക്കഴിഞ്ഞു. ഇന്നലെ രാജസ്ഥാൻ അതിർത്തിയിൽ പാക് സൈന്യത്തിന്റെ നീക്കങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. കൂടാതെ പഞ്ചാബ്, ഗുജറാത്ത് അതിർത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ കാശ്മീരിലെ ത്രാൾ മേഖലയിൽ സൈന്യവും സി.ആർ.പി.എഫും ജമ്മു കാശ്മീർ പൊലീസും നടത്തിയ തിരച്ചിലിൽ വൻ ആയുധ ശേഖരം കണ്ടെടുത്തിരുന്നു.
Post Your Comments