ഇസ്ലാമാബാദ്: കശ്മീരിലെ ഉറി സൈനിക ആസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്റെ അവകാശവാദം പൊള്ള. രാജ്യത്തെ പാര്‍ട്ടികള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് തുറന്നുകാട്ടി പാകിസ്ഥാന്റെ ചീഫ് ജസ്റ്റിസ് രംഗത്തെത്തി. ഒരു പൊതു പരിപാടിക്കിടയിലാണ് ചീഫ് ജസ്റ്റിസ് അന്‍വര്‍ സഹീര്‍ ജമാലി സ്വന്തം താല്‍പര്യങ്ങള്‍ക്കായി ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് നിരാശാജനകമാണെന്ന് അഭിപ്രായപ്പെട്ടത്.
തീവ്രവാദികളും രാജ്യത്തെ രാഷ്ട്രീയ മത സംഘടനകളും തമ്മിലുള്ള ബന്ധം വെളിച്ചത്തു കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നിയന്ത്രണ രേഖ കടന്നു നുഴഞ്ഞുകയറിയ ഭീകരരുടെ ആക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പാക് ചീഫ് ജസ്റ്റിസിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ഇതുകൂടാതെ രാജ്യത്തെ കോടതികളെ ആക്രമിച്ച് ഭീകരവാദം പ്രചരിപ്പിക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നതെന്നും അതിനാല്‍ കോടതികള്‍ക്കും ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ക്കും ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും പാക് സുരക്ഷാ ഏജന്‍സിയോട് ജമാലി ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments