കൊച്ചി: വർക്കല ശിവപ്രസാദ് വധക്കേസിലെ പ്രതികളായിരുന്ന ആറ് ഡി.എച്ച്.ആർ.എം പ്രവർത്തകരെ വെറുതെവിട്ട് ഹൈക്കോടതി. ഒന്നാം പ്രതിയും ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്‍റ് (ഡി.എച്ച്.ആർ.എം) എന്ന സംഘടനയുടെ സംസ്ഥാന ചെയർമാനുമായ ആലുവ സ്വദേശി ശെല്‍വരാജ്, തെക്കന്‍ മേഖല ഓര്‍ഗനൈസര്‍ ചെറുന്നിയൂർ സ്വദേശി ദാസ്, കൊല്ലം പെരുമ്പുഴ സ്വദേശി ജയചന്ദ്രൻ, ചെറിയന്നൂർ സ്വദേശി മധു, വർക്കല സ്വദേശി സുര, അയിരൂർ സ്വദേശി പൊന്നുമോൻ എന്നിവരെയാണ് കേസിൽ കോടതി വെറുതെ വിട്ടത്.
വിചാരണ കോടതി ഇവർക്ക് ജീവപര്യന്തം കഠിനതടവും, മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, അഞ്ചാം പ്രതി സുധിയുടെ ശിക്ഷ മാത്രം ഹൈക്കോടതി ശരിവെച്ചു.
ഡി.എച്ച്.ആർ.എം എന്ന സംഘടനയെ പൊതുജന ശ്രദ്ധയിൽ എത്തിക്കാനും, സംഘടനയിലേക്ക് കൂടുതൽ ആൾക്കാരെ ആകർഷിക്കാനും പ്രതികൾ ശിവപ്രസാദിനെ കൊല്ലുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. അയിരൂർ യുപി സ്കൂളിന് സമീപം ഉണ്ടായ ആക്രമണത്തിൽ കഴുത്തിനേറ്റ വെട്ടുകളാണ് ശിവപ്രസാദിന്‍റെ മരണകാരണമായത്.
Post Your Comments