കൊച്ചി: പള്ളിത്തര്‍ക്ക കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അനുകൂലമായി ഹൈക്കോടതി വിധി . . കായംകുളം കട്ടച്ചിറ, വരിക്കോലി പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മാത്രമായിരിക്കുമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആരാധന നടത്തുന്നതിന് പൊലീസ് സംരക്ഷണം വേണമെന്ന ഓര്‍ത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യത്തില്‍ കോടതി പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ ക്രമസമാധാന പ്രശ്നമുണ്ടായാല്‍ പൊലീസിന് ഇടപെടാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ പള്ളി സെമിത്തേരികളില്‍ ഇരുവിഭാഗക്കാര്‍ക്കും സംസ്‌കാരം നടത്താം. എന്നാല്‍ പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പ്രാര്‍ത്ഥന നടത്താന്‍ പാടില്ല. വീട്ടിലോ, സെമിത്തേരിയിലോ പ്രാര്‍ത്ഥന നടത്തുന്നതില്‍ തടസ്സമില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 1934 ലെ ഭരണഘടന പ്രകാരമാണ് പള്ളികള്‍ ഭരിക്കപ്പെടേണ്ടതാണെന്നാണ് സുപ്രിംകോടതി ഉത്തരവ് . ഇത് പ്രകാരം ഓര്‍ത്തഡോക്സ് വൈദികര്‍ക്ക് മാത്രമേ പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിവുകയുള്ളൂ എന്ന് കോടതി വ്യക്തമാക്കി.
കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി, എറണാകുളം വരിക്കോലി പള്ളി എന്നിവിടങ്ങളിലെ ആരാധനയുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിലാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഉത്തരവനുസരിച്ച് പള്ളികളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്നാണ് ഓര്‍ത്തഡോക്സ് വിഭാഗം അവകാശപ്പെടുന്നത്. എന്നാല്‍ കോടതി ഉത്തരവിനെ ഓര്‍ത്തഡോക്സ് വിഭാഗം ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് എന്നാണ് യാക്കോബായ വിഭാഗത്തിന്റെ നിലപാട്.
Post Your Comments