തിരുവനന്തപുരം : ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ പീഡിപ്പിച്ച കേസിൽ കോടതി ഇന്ന് വിധിപറയും. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കോളിയൂരിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പാറശാല സ്വദേശി അനില്‍കുമാര്‍,തമിഴ്നാട് സ്വദേശി ചന്ദ്രശേഖരന്‍ എന്നിവരാണ് കേസിലെ പ്രതികൾ.
വീട്ടിൽ മോഷ്ടിക്കാൻ കയറിയ പ്രതികൾ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യയെ വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു. തുടർന്ന് ഭാര്യയെ പീഡനത്തിന് ഇരയാക്കുകയും ചെയ്തിരുന്നു. ഭാര്യ മരണത്തെ അതിജീവിച്ചെങ്കിലും ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയില്‍ തുടരുകയാണ്. കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
Post Your Comments