ന്യുയോര്‍ക്ക്: ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യുഎന്‍പൊതു സഭയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രസംഗം. കശ്മീര്‍ പ്രശ്‌നം ഉന്നയിച്ചായിരുന്നു പ്രസംഗം. യുഎന്നിന്റെ നേതൃത്വത്തില്‍ കശ്മീരില്‍ രണ്ടുമാസത്തിനിടെയുണ്ടായ പട്ടാള അക്രമങ്ങളെക്കുറിച്ച് സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നു നവാസ് ഷരീഫ് ആവശ്യപ്പെട്ടു. കശ്മീര്‍ പ്രശ്‌നത്തില്‍ പരിഹാരം കാണാതെ ഇന്ത്യയുമായുള്ള സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നും ഷെരീഫ് പറഞ്ഞു.
കൊല്ലപ്പെട്ട യുവ നേതാവ് ബുര്‍ഹാന്‍ വാനി കശ്മീരികളുടെ പ്രതീകമാണെന്നും നിരപരാധികളായ കശ്മീരികളാണ് കൊല്ലപ്പെടുന്നതെന്നും അദ്ദേഹം ആരോപിച്ചു. കശ്മീരിനെ പട്ടാളരഹിതമാക്കണം. തടവിലുള്ള നേതാക്കളെ വിട്ടയയ്ക്കണം. കശ്മീരികള്‍ക്ക് സ്വയം തീരുമാനമെടുക്കാനുള്ള ആവശ്യത്തെ പാകിസ്താന്‍ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പാകിസ്താന് ഇന്ത്യയുമായുള്ള സമാധാനം പുനസ്ഥാപിക്കാനാണ് താല്‍പര്യമെന്നും ഇതിനു വേണ്ടിയുള്ള സംഭാഷണങ്ങള്‍ സംഘടിപ്പിക്കാനായി ഇന്ത്യ തന്നെയാണ് തടസ്സം നില്‍ക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. ആയുധമല്‍സരത്തിന് പാകിസ്താനില്ല. പക്ഷെ ഇന്ത്യ ആയുധ ശേഖരത്തിലൂടെ പ്രകോപനം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments