Kerala

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ല; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാടിനോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുക തന്നെ വേണം. ഇതിനായി ഏതറ്റം വരെ പോകും. നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന പലരുടെയും ആവശ്യത്തെയും ചെന്നിത്തല വിമര്‍ശിച്ചു.

തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ന്യായീകരിക്കാനാകില്ല. തെരുവുനായ പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിഷ വധക്കേസില്‍ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ചെന്നിത്തല പറയുകയുണ്ടായി. സര്‍ക്കാര്‍ ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button