IndiaNews

യുപിഎ സര്‍ക്കാരിന്‍റെ കാലത്തു ഭീകരാക്രമണങ്ങള്‍ കുറവായിരുന്നു:രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന്‍റെ വിദേശനയവും ഭീകരവിരുദ്ധ നിലപാടുകളും പൊളിഞ്ഞുവെന്നും യുപിഎ സര്‍ക്കാരിന്‍റെ കാലത്തു ഭീകരാക്രമണങ്ങള്‍ കുറവായിരുന്നുവെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി.ദേശീയ സുരക്ഷ എന്നത് പൊതുയോഗം നിയന്ത്രിക്കുന്നതുപോലെ എടുക്കാനാകില്ലെന്നും അതു ഗൗരവമായികണക്കാക്കേണ്ട വിഷയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പാക്കിസ്ഥാൻ നടത്തിയ പ്രവർത്തികളെ നിശിതമായി വിമർശിക്കുന്നുവെന്നും എന്നാൽ അത്തരം സാഹചര്യമുണ്ടാക്കിയതു കശ്മീരിലെ എൻഎഡിയുടെ രാഷ്ട്രീയമാണെന്നും അദ്ദേഹം പറയുകയുണ്ടായി.കൂടാതെ പിഡിപിയുമായി സഖ്യത്തിലേർപ്പെട്ടതു കാരണം പ്രധാനമന്ത്രിക്ക് ദീർഘദൃഷ്ടിയോടെ ഒന്നിനെയും കാണാൻ കഴിഞ്ഞില്ല. ഇതാണു മേഖലയിൽ തീവ്രവാദത്തിനു ഇടം നൽകിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.സൈനികരും കേന്ദ്രസർക്കാരും ആശങ്കപ്പെടുന്ന ഏതുകാര്യത്തിലും കോൺഗ്രസ് പാർട്ടി സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button