തിരുവനന്തപുരം: യുഡിഎഫിന്റെ ഞെരുക്കത്തില്‍നിന്ന് മാറിയിരിക്കുകയാണെന്നു കെഎം മാണി. ഇപ്പോള്‍ ആശ്വാസം തോന്നുന്നു. ഇനി ആരെയും തട്ടാതെയും മുട്ടാതെയും സ്വതന്ത്രമായി ഇരിക്കാമെന്നും മാണി പറഞ്ഞു.
നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിച്ചതിനെക്കുറിച്ച് മാണിയുടെ ആദ്യ പ്രതികരണമിങ്ങനെ. സിപിഎമ്മിനെയും ബിജെപിയെയും മാണി വിമര്‍ശിച്ചു. സിപിഎമ്മും ബിജെപിയും അക്രമരാഷ്ട്രീയം വെടിയണം. ഇരുകൂട്ടരും കഠാര എടുത്താണ് നടക്കുന്നത്. മാറിനിന്ന് മറ്റുള്ളവരെ പുലഭ്യം പറയുന്ന ശീലം കേരള കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments