ഹൈദരാബാദ് : ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പിടിയിലായി.
ഞായറാഴ്ചയാണ് ഹൈദരാബാദിലെ പ്രാന്തപ്രദേശത്ത് നിന്നാണ് ആമിന മല്യ എന്ന പതിനാറുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ മുഹമ്മദ് അക്ബര്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍, ഒരാള്‍ ആമിനയെ ബൈക്കിന്റെ പിന്നിലിരുത്തി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുര്‍ഖ ധരിച്ചാണ് പെണ്‍കുട്ടി ബൈക്കില്‍ സഞ്ചരിക്കുന്നത്.
ചോദ്യം ചെയ്യലില്‍, തനിക്കൊപ്പമുണ്ടായിരുന്നത് ആമിനയാണെന്ന് മുഹമ്മദ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ച അക്ബര്‍ പെണ്‍കുട്ടിയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ പണം നല്‍കില്ലെന്നും സംഭവത്തെക്കുറിച്ചു അമ്മയോട് പറയുമെന്നും ആമിന ഭീഷണിപ്പെടുത്തിയതോടെ പെണ്‍കുട്ടിയെ കൊല്ലുകയായിരുന്നെന്ന് മുഹമ്മദ് സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.</p>
ഇരുവരും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നെന്നും എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി അകല്‍ച്ചയിലായിരുന്നെന്നും പൊലീസ് പറയുന്നു. പച്ചക്കറി കച്ചവടക്കാരനായ മുഹമ്മദ്, ആമിനയുടെ വീടിന് സമീപത്താണ് താമസിച്ചിരുന്നത്.
Post Your Comments