ചിക്കാഗോ: വെടിയേറ്റ് കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറ്റില്‍ നിന്നും കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തു. പത്തൊമ്പതുകാരിയായ പാരഷെ ബിയര്‍ഡ് എന്ന യുവതിയുടെ വയറ്റില്‍ നിന്നുമാണ് കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തത്.കഴിഞ്ഞ ദിവസം യുവതിയും സുഹൃത്തും കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇവർക്ക് നേരെ അപ്രതീക്ഷിതമായി വെടിവെയ്പ്പ് നടന്നത്.
കഴുത്തിലായിരുന്നു പാരഷെയ്ക്ക് വെടിയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പാരഷെ മരിച്ചിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്താതെയാണ് കുഞ്ഞ് ജനിച്ചിരിക്കുന്നത്. കുഞ്ഞിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.നെഞ്ചിലും കഴുത്തിലും വെടിയേറ്റ പാരഷെയുടെ സുഹൃത്തിന്റെ നിലയും ഗുരുതരമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Post Your Comments