ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1. കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ്.
എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള കൃഷ്ണദാസിന്, മറ്റൊരു കേസുമായി ബന്ധമുണ്ടെന്നു പറഞ്ഞാണ് കേരളത്തിലേക്കുള്ള പ്രവേശനം നിഷേധിച്ചത്. ഇവിടേക്കുള്ള പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് പാലക്കാട് ലക്കിടി എഞ്ചിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിയായ ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയിലാണ്. പ്രതി കേരളത്തിലെത്തിയാൽ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്.
2. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കുടുക്കാനൊരുങ്ങി മോദി സര്‍ക്കാര്‍.
അഴിമതി മുക്ത ഇന്ത്യ എന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതി, അന്വേഷണ റിപ്പോര്‍ട്ട് , ധാര്‍മികത, ജോലിയിലുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥരുടെ നടപടി തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് പട്ടിക തയ്യാറാക്കുക. വിവിധ വകുപ്പുകള്‍ കേന്ദ്ര ആഭ്യന്തര
മന്ത്രാലയത്തിന് സമര്‍പ്പിക്കുന്ന പട്ടിക കേന്ദ്രം സിബിഐ , സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ എന്നിവര്‍ക്ക് കൈമാറും.ആഗസ്റ്റ് അഞ്ചിനകം പട്ടിക സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. പട്ടിക സൂക്ഷ്മമായി പരിശോധി ച്ചതിനു ശേഷം അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും.
3. പശുക്കളെ ഇനി ഹോസ്റ്റലുകളില്‍ അയയ്ക്കാം.
2013ല്‍ ഹരിയാനയില്‍ ആരംഭിച്ച ഗോ സേവക് ആയോഗ് എന്ന
സ്വയംഭരണാധികാര ബോര്‍ഡാണ് പശു ഹോസ്റ്റല്‍ എന്ന ആശയവുമായി രംഗത്ത് വന്നത്. ഒരോ ഹോസ്റ്റലുകളിലും 50 പശുക്കളെ താമസിപ്പിക്കാനുള്ള സൗകര്യമാണ്
ഒരുക്കുന്നത്. എന്നാല്‍ സങ്കരയിനം പശുക്കള്‍ക്ക് ഹോസ്റ്റലുകളില്‍
ഇടമുണ്ടാവില്ല. നാടന്‍ ഇനങ്ങള്‍ക്ക് മാത്രമാണ് ഹോസ്റ്റല്‍ സൗകര്യം. പശുക്കളുടെ ഹോസ്റ്റലുകള്‍ നിലവില്‍ വരുന്നതോടെ തെരുവില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ എണ്ണം ഇതോടെ കുറയുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്.
4. കുട്ടികൾ പഠിക്കുന്നത് ശൗചാലയത്തിൽ.
നിലവാരമില്ലാത്ത അധ്യാപകരെക്കുരിച്ച്ചും ക്ലാസ്സ് റൂമുകളെ കുറിച്ചും നാം ധാരാളം കേള്‍ക്കാറുണ്ട്. എന്നാല്‍, ഇതിനും പരിതാപകരമാണ് മധ്യപ്രദേശിലെ സ്കൂളിന്റെ അവസ്ഥ. ജില്ലയിലെ പ്രൈമറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് കക്കൂസിലിരുന്നാണ്.2012 ല്‍ സ്ഥാപിച്ച ഈ സ്കൂളില്‍ 34 വിദ്യാര്‍ഥികളും ഒരു അധ്യാപകനും മാത്രമാണ് ഉള്ളത്. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും കുട്ടികള്‍ മരത്തിന് ചുവട്ടിലിരുന്നാണ് പഠിക്കുന്നതെങ്കിലും, മഴക്കാലത്ത് ഇവരെ കക്കൂസിലിരുത്തി പഠിപ്പിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്ന് അധ്യാപകന്‍ കൈലാഷ് ചന്ദ്ര പറയുന്നു.
5. ചിക്കാഗോയിലെ ഹോട്ടല്‍ മുറിയില്‍ പ്രേതശല്യമെന്നു റിപ്പോര്‍ട്ട്.
ഹോട്ടല്‍ മുറിയില്‍ പ്രവേശിക്കുന്നതോടെ, ബള്‍ബുകള്‍ മിന്നിക്കെടുക, വിചിത്ര ശബ്ദങ്ങള്‍ കേള്‍ക്കുക, വാതിലുകള്‍ കൊട്ടിയടയ്ക്കുക, അപരിചിതമായ ഗന്ധം അനുഭവപ്പെടുക എന്ന പതിവ് പ്രേത ശല്യങ്ങള്‍ തങ്ങളെ വെട്ടയാടുകയാണെന്നു ജീവനക്കാര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ടു എയര്‍ ഇന്ത്യയുടെ കാബിന്‍ ക്രൂ മേധാവി പ്രേതശല്യം ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ഹോട്ടലില്‍ താമസിക്കുന്ന ജീവനക്കാരില്‍ ഭൂരിപക്ഷവും ഇത്തരം പ്രശ്‌നം നേരിടുന്നതായും, മാനസിക പിരിമുറുക്കം മൂലം ജീവനകാര്‍ക്ക് ജോലിയില്‍ ശ്രദ്ധിക്കാനാകുന്നില്ലെന്നും കത്തില്‍ പറയുന്നു. എന്നാല്‍, ഇവര്‍ ഉന്നയിക്കുന്ന പേടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മറ്റു ലക്ഷ്യങ്ങള്‍ ഉണ്ടോ എന്നകാര്യം വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണം നാടത്തി വരികെയാണെന്നു എയര്‍ ഇന്ത്യ വക്താവ് ധനഞ്ജയ് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1. ടിപി സെന്‍കുമാറിന്റെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി ഹൈക്കോടതി. സെന്‍കു മാറിന്റെ നിയമന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് നീങ്ങണമെന്നും സംസ്ഥാന സര്‍ക്കാരിന്റെ വിയോജന കുറിപ്പ് തടസമാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി
2. പ്രമുഖ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ പ്രതികളെല്ലാം പിടിയിലായിട്ടില്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന സുനിയുടെ അപേക്ഷ ഇന്ന് അഭിഭാഷകനായ ആളൂര്‍ സമര്‍പ്പിക്കും.
3. ഹര്‍ത്താല്‍ ദിനങ്ങളില്‍ ആംബുലന്‍സുകള്‍ സര്‍വീസ് നടത്തേണ്ടതില്ലെന്ന് തീരുമാനം . ഹര്‍ത്താലിനിടെ ആംബുലന്‍സുകള്‍ ആക്രമിക്കപ്പെടുന്നത് പതിവായതോടെയാണ് ഡ്രൈവര്‍മാരും ടെക്നീഷ്യന്മാരും ഈ
തീരുമാനമെടുത്തത് .
4. ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ കശ്മീര്‍ കമാന്‍ഡര്‍ അബു ദുജാനയെ വധിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.
5. നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് കടുത്ത ശിക്ഷയുമായി സൗദി അറേബ്യ. പൊതുമാപ്പ് അവസാനിച്ച സാഹചര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
6. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ, ഇരയെ അവഹേളിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ പി.സി. ജോർജ് എംഎൽഎക്കെതിരെ കേസെടുക്കണമെന്ന് സിപിഐ നേതാവ് ആനി രാജ.
7. രാജ്യത്ത് പാചകവാതക സിലിണ്ടറിന് ഇനി ഒരേ വില. സബ്സിഡി ഉള്ളത്, ഇല്ലാത്തത് എന്ന വേര്‍തിരിവ് എല്‍പിജി സിലിണ്ടറുകള്‍ക്ക് ഇനിയുണ്ടാകില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ലോക്സഭയെ അറിയിച്ചു.
Post Your Comments