Kerala

ജാമ്യം നല്‍കിയാല്‍ പ്രതി നാടുവിട്ടേക്കാം; അമീറുളിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

കൊച്ചി: ജിഷയയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിന് ഒരു കാരണവശാലും ജാമ്യം നല്‍കില്ലെന്ന് കോടതി. പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യപേക്ഷ എറണാകുളം സെഷന്‍സ കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ അമീറുള്‍ നാടുവിട്ടേക്കാം എന്ന വിലയിരുത്തലിലാണ് കോടതിയുടെ ഈ തീരുമാനം.

90 ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. മൂന്ന് മാസം കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചിരുന്നു. എന്നാല്‍, അമീറുള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

തുടര്‍ന്ന് പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. താന്‍ കുറ്റം ചെയ്തില്ലെന്ന് കോടതിയില്‍വെച്ച് അമീറുല്‍ ഇസ്ലാം പറഞ്ഞിരുന്നു. താനല്ല, സുഹൃത്ത് അനാറുല്‍ ഇസ്ലാം ആണ് കുറ്റകൃത്യത്തിന് പിന്നിലെന്നാണ് അമീര്‍ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാമെന്നാണ് കോടതി അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button