NewsLife Style

അഘോരികള്‍ എന്ന നിഗൂഢത

സന്ന്യാസി വിഭാഗത്തില്‍ തന്നെ പല വിഭാഗങ്ങളുണ്ട്.ഇതിലൊരു വിഭാഗമാണ് അഘോരികള്‍.ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് ഇത്തരക്കാരെ കൂടുതലായും കണ്ടുവരുന്നത്.പ്രധാനമായും വാരാണസിയില്‍.വിചിത്ര ജീവിതരീതികളാണ് ഇവരെ മറ്റു സന്യാസിമാരിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്.സാധാരണക്കാരുടെ യുക്തിയ്ക്കു നിരക്കാത്ത കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്.

കിന റാം എന്നയാളാണ് ആദ്യത്തെ അഘോരി. ഇയാളാണ് അഘോരികളുടെ സ്ഥാപകന്‍. ഇയാള്‍ 150 വയസു വരെ ജീവിച്ചിരുന്നുവെന്നാണ് വിശ്വാസം.മുടി ഒരിക്കലും വെട്ടാത്ത അഘോരികൾക്ക് ജട പിടിച്ച നീണ്ട മുടിയാണുള്ളത് .

ഇവരുടെ വിശ്വാസപ്രകാരം സൃഷ്ടി, സ്ഥിതി, സംഹാരം എല്ലാം നടത്തുന്നത് ശിവനാണ്. ദേവിയുടെ രൗദ്രരൂപമായ കാളിയേയും ഇവർ ആരാധിക്കുന്നുണ്ട്.തെയ്ലാംഗസ്വാമി എന്ന അഘോരി ഈ സമൂഹത്തില്‍ പേരു കേട്ടയാളാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ സ്വന്തം വിസര്‍ജ്യം കൊണ്ട് ഇയാള്‍ ശിവനെ ആരാധിയ്ക്കുന്നതു കണ്ട പൂജാരി ഇയാളെ അടിയ്ക്കുകയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ബനാറസിലെ ഒരു രാജാവ് ഈ സന്ന്യാനി ശിവന്റെ അവതാരമെന്നു സ്വപ്നത്തില്‍ ദര്‍ശിയ്ക്കുകയും ചെയ്തു. വിശ്വനാഥ ക്ഷേത്രത്തിലെ പൂജാരി പിന്നീട് ദുരൂഹസാഹചര്യങ്ങളില്‍ മരിയ്ക്കുകയാണുണ്ടായത്.

എയ്ഡ്സ്, ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്കു പോലും തങ്ങളുടെ പക്കല്‍ ഔഷധങ്ങളുണ്ടെന്നാണ് അഘോരികളുടെ വാദം.ഇതുണ്ടാക്കുന്നത് മനുഷ്യശരീരം ദഹിപ്പിച്ച ചിതയില്‍ നിന്നാണ് . ഹ്യുമണ്‍ ഓയില്‍ എന്നാണ് ഇവരിതിനെ വിശേഷിപ്പിയ്ക്കുന്നത്.

മൃതശരീരത്തിനു മുകളിലിരുന്നാണ് അഘോരികളുടെ ധ്യാനം.നഗ്നത ഇവര്‍ക്ക് സാധാരണ കാര്യമാണ്. പൂര്‍ണമായും നഗ്നരായവരോ പേരിനു മാത്രം വസ്ത്രം ധരിച്ചവോ ആയിരിയ്ക്കും, ചിതയില്‍ നിന്നെടുത്ത ഭസ്മം അഘോരികൾ ശരീരം മുഴുവന്‍ പൂശുന്നു.

മൃതശരീരവുമായുള്ള സെക്സ് ഇവര്‍ക്കു സാധാരണയാണ്. ആര്‍ത്തവസമയത്ത് സ്ത്രീകളുമായി ഇവർ ശാരീരിക ബന്ധം പുലർത്തും . ഇതെല്ലാം യാതൊന്നിലും അശുദ്ധിയില്ലെന്ന ഇവരുടെ വിശ്വാസങ്ങളും വാദങ്ങളും ദൃഢമാക്കുന്നതിനുവേണ്ടിയാണ്.കൂടാതെ സ്ത്രീകളെ നിര്‍ബന്ധിച്ചുള്ള സെക്സ് അരുതെന്ന വിശ്വാസക്കാർ കൂടിയാണ് ഇക്കൂട്ടർ.അപൂര്‍വമായെങ്കിലും ചില അഘോരികള്‍ മനുഷ്യമാംസം കഴിയ്ക്കുന്നവരാണ്. എന്നാല്‍ ഇതിനായി ആരേയും കൊല്ലാറില്ല എന്നതും വ്യത്യസ്തമാണ്.ഇത്തരം വ്യത്യസ്ത രീതികളാണ് അഘോരികളെ മറ്റുള്ള സന്യാസി വിഭാഗത്തിൽ നിന്നും വേർതിരിച്ച് നിർത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button