ബലാത്സംഗ കവിതയായ ‘പടര്‍പ്പി’നെതിരെ വന്ന വിമര്‍ശനങ്ങളോട് കവി സാം മാത്യു പ്രതികരിക്കുന്നു. സംവിധായകന്‍ ആഷിഖ് അബു വരെ ഈ കവിതയ്‌ക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍, താന്‍ എന്താണ് കവിതയിലൂടെ ഉദ്ദേശിച്ചതെന്ന് മനസിലാകാത്തവരാണ് പ്രതികരണവുമായി രംഗത്തെത്തിയതെന്ന് സാം പറയുന്നു.
വിമര്‍ശനങ്ങളെയൊക്കെ ഞാന്‍ സ്വാഗതം ചെയ്യുന്നു. വലിയ ആള്‍ക്കാരൊക്കെ തന്റെ കവിത വായിച്ചെന്നുള്ളത് സന്തോഷമുള്ള കാര്യവുമാണ്. കവി എഴുതിയ പോലെ തന്നെ കവിത വായിക്കപ്പെടണമെന്ന് ഒരു നിര്‍ബന്ധവുമില്ല. പക്ഷേ ഞാന്‍ ഉദ്ദേശിച്ചതോ, അതിനപ്പുറമോ തരത്തിലുളള വായനകളാണ് ഇപ്പോള്‍ കവിതയെപ്പറ്റി നടക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാനെഴുതിയ കവിതയാണിത്. ഒരിക്കല്‍ എനിക്ക് വെറുതെ തോന്നിയപ്പോള്‍ എഴുതിയതാണിത്,അത്രെയുള്ളൂവെന്ന് സാം പറയുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒരു ദുരന്ത നായികയായി കാണാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്നാല്‍, എന്റെ കവിതയിലെ നായിക അങ്ങനെയായിരുന്നില്ല. സാധാരണയായ പെണ്‍കുട്ടിയാണ് അവള്‍. അങ്ങനെയൊരു നായികയെയാണ് കവിതയില്‍ ഞാനുദ്ദേശിച്ചത്. പീഡനം ചെയ്ത ആളോട് വരെ അവള്‍ക്ക് പ്രേമം തോന്നാം. അത് കവിതയിലെ കഥാപാത്രത്തിന്റെ സ്വാതന്ത്ര്യം. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്ന് സാം പറയുന്നു.
ഇത് പീഡനത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി എഴുതിയ കവിതയല്ല. എല്ലാവരും ഇതിനെ വെറും കവിതയായി മാത്രം കണ്ടാല്‍ മതി. മറിച്ച് ഇതൊരു സാമൂഹിക പ്രശ്നമായൊന്നും കാണണ്ട. തന്നെ പീഡിപ്പിക്കാത്ത എല്ലാവരും നീതിമാന്‍മാരാണെന്ന ചിന്തയൊന്നും അവള്‍ക്കില്ല. എന്റെ വെറുമൊരു സങ്കല്‍പ്പം മാത്രമായിരുന്നു ഇതെന്നും സാം തുറന്നടിക്കുന്നു.
Post Your Comments