NewsIndia

ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് കോൺഗ്രസ് റിപ്പോർട്ട്

ഗാന്ധിനഗർ : 2017 ൽ നടക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് കോൺഗ്രസ് റിപ്പോർട്ട് . കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഘടകം അയച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്ളത്. ആകെയുള്ള 182 സീറ്റിലും 97 സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നും കോൺഗ്രസിന് 85 സീറ്റുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

52 സീറ്റ് ബിജെപിക്ക് ഉറപ്പാണ്. 45 സീറ്റുകൾ ലഭിക്കുന്നതിന് 85 ശതമാനം സാധ്യതയുമുണ്ട്. 97 സീറ്റ് നേടിയില്ലെങ്കിൽ തന്നെ നേരിയ ഭൂരിപക്ഷത്തിൽ ബിജെപി ഭരണം നിലനിർത്തും. കോൺഗ്രസിന് നൂറ് ശതമാനം പ്രതീക്ഷയുള്ളത് വെറും 8 സീറ്റിൽ മാത്രമാണ്. നഗരങ്ങളിൽ ബിജെപിക്ക് വ്യക്തമായ ആധിപത്യമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button