NewsIndia

ഇത്തവണ “സെല്‍ഫി സാഹസികതയില്‍” പൊലിഞ്ഞത് അഞ്ച് ജീവന്‍

വാരങ്കല്‍: സെല്‍ഫി എടുക്കുന്നതിനിടെ തെലങ്കാനയിലെ വാരങ്കലില്‍ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ഡാമിലെ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. ധര്‍മസാഗര്‍ ഡാമില്‍ വിനോദയാത്രയ്‌ക്കെത്തിയ വാഗ്‌ദേവി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ശ്രവ്യ പി(22), ശ്രീനിധി(21), വേണുത(22), ശിവ സായ്(21). ശിവ സായി കൃഷ്ണ(21) എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ച് പേരും കംപ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ്. വെള്ളക്കെട്ടിൽ വീണ രമ്യയെയും പ്രത്യുഷയെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഞ്ചു പേരും ഒഴുക്കില്‍പെട്ടത്.

ആറു പേരും വെള്ളക്കെട്ടിന് നടുക്കായുള്ള പാറക്കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കുകയായിരുന്നു. ഇതിനിടെ പാറ ഇളകുകയും രമ്യ വെള്ളത്തിലേക്ക് വീഴുകയും ചെയ്തു. രമ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബാക്കി അഞ്ച് പേരും ഒഴുക്കില്‍ പെട്ടത്. രമ്യയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും ബാക്കി അഞ്ച് പേരും മരണപ്പെട്ടു. പോലീസും നാട്ടുകാരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇവരെ രക്ഷിക്കാനായില്ല. മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയാണ് ഡാമില്‍ നിന്നും അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button