NewsInternational

ഒമാനില്‍ നിന്നും ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷയേകുന്ന വാര്‍ത്ത

മസ്‌ക്കറ്റ് : ഒമാനില്‍ എണ്ണ ഖനനത്തിന് പുറമെ ഇനി ചെമ്പയിര് ഖനനവും.. ഒമാനിലെ അല്‍ ബായിദ, അല്‍ മഹാബ് എന്നിവിടങ്ങളിലാണ് ചെമ്പയിര് നിക്ഷേപം കണ്ടത്തിയത്. എണ്ണയിതര മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന് പദ്ധതികള്‍ നടപ്പിലാക്കി വരുന്ന ഒമാന് പുതിയ കണ്ടെത്തല്‍ ഊര്‍ജം നല്‍കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല എണ്ണ നിക്ഷേപത്തിന് പുറമെ ചെമ്പയിര് നിക്ഷേപം കണ്ടെത്തിയത് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് വന്‍ ആശ്വാസമായിരിക്കുകയുമാണ്. ലണ്ടന്‍ ആസ്ഥാനമായ ഒരു സ്വകാര്യ കമ്പനി നടത്തിയ ഗവേഷണത്തില്‍ ഒമാനില്‍ കൂടുതല്‍ കൂടുതല്‍ ചെമ്പ് അയിരിന്റെ നിക്ഷേപം കണ്ടെത്തി. മസ്‌കറ്റില്‍ നിന്ന് 180 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഭാഗമായ അല്‍ ബയ്ദയിലാണ് ഗവേഷണം നടത്തിയത്. അല്‍ ബയ്ദ മേഖലയിലുള്ള നാലാം ബ്ലോക്കിലും അല്‍ മഹാബ് മേഖലയിലുള്ള ബ്ലോക്ക് അഞ്ചിലുമാണ് ചെമ്പിന്റെ നിക്ഷേപം കണ്ടെത്തിയത്.

അല്‍ മഹാബില്‍ നിന്ന് ലഭിച്ച അയിരില്‍ 23.47 ശതമാനമാണ് ചെമ്പിന്റെ സാന്നിധ്യമുള്ളത്. അല്‍ ബായ്ദയില്‍ നിന്നുള്ള അയിരില്‍ 2.2 ശതമാനമാണ് ചെമ്പിന്റെ സാന്നിധ്യം. ഇവിടെ തന്നെ വെള്ളിയുടെയും സ്വര്‍ണത്തിന്റെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയുടെയും സ്വര്‍ണത്തിന്റെയും അളവ് സംബന്ധിച്ച പഠനങ്ങള്‍ നടത്തിവരുകയാണ്. രണ്ടിടങ്ങളിലുമായി 10.7 ദശലക്ഷം മുതല്‍ 29 ദശലക്ഷം വരെ ടണ്‍ ചെമ്പയിര് നിക്ഷേപം ഉണ്ട്. ഇതില്‍ നിന്നായി ഒന്നരലക്ഷം മുതല്‍ ഏഴ് ലക്ഷം വരെ ടണ്‍ ചെമ്പ് വേര്‍തിരിക്കാന്‍ കഴിയും. രണ്ട് മേഖലകളിലായി ആറിടത്താണ് ഖനനം നടത്തിയത്. അടുത്ത വര്‍ഷത്തോടെ വാണിജ്യാടിസ്ഥാനത്തില്‍ ചെമ്പ് ഉല്‍പാദിപ്പിക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. എണ്ണയിതര മേഖലയില്‍ നിന്ന് കൂടുതല്‍ വരുമാനം കണ്ടെത്തുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന ഒമാന് പുതിയ കണ്ടെത്തല്‍ ഊര്‍ജം നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button