നവ്സാരി: പ്രധാനമന്ത്രിയുടെ കൈയ്യിലിരുന്ന് ഭിന്നശേഷിയുള്ള കുഞ്ഞിന്റെ രാമായണപാരായണം. പ്രധാനമന്ത്രിയുടെ 66 ആം പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഗുജറാത്തിലെ നവ്സാരിയില്‍ നടന്ന റാലിയിലായിരുന്നു സംഭവം.
ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള കിറ്റ് വിതരണം ചെയ്യുന്നതിനിടയിലാണ് ഗൗരി പ്രധാനമന്ത്രിയുമായി സംസാരിച്ചത്. പിന്നീട് ഗൗരിയെ എടുത്ത് മടിയിലിരുത്തിയ ശേഷം രാമായണം ചൊല്ലാൻ ആവശ്യപ്പെട്ടു. യാതൊരു മടിയും കൂടാതെ അവള് രാമായണ പാരായണം ചെയ്തു. നിറഞ്ഞ കൈയ്യടിയോട് കൂടിയാണ് സദസ് കുഞ്ഞുമിടുക്കിയുടെ കഴിവിനെ സ്വാഗതം ചെയ്തത്. ഇതിന്റെ വീഡിയോ പ്രധാനമന്ത്രി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചടങ്ങിൽ 11232 ഭിന്നശേഷിയുള്ളവര്‍ക്ക് വീല്‍ച്ചെയര്‍, സ്മാര്‍ട്ട് സ്റ്റിക്സ്, സ്മാര്‍ട്ട് ഫോണ്‍ എന്നിവയടക്കമുള്ള അത്യാധുനിക സംവിധാനങ്ങൾ വിതരണം ചെയ്തിരുന്നു.
Priceless moments from Navsari which I will never forget. pic.twitter.com/CWnkmd68JH
— Narendra Modi (@narendramodi) 17 September 2016
Post Your Comments