ലക്നൗ: പ്രധാനമന്ത്രിയാകാന്‍ തനിക്ക് ലഭിക്കേണ്ടിയിരുന്ന അവസരം നഷ്ടമാക്കിയത് മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവാണെന്നു സൂചന നല്കി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. കൂടാതെ തന്റെ മകനായതുകൊണ്ടു മാത്രമാണ് അഖിലേഷിനെ ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ മുഖ്യമന്ത്രിയായി അംഗീകരിച്ചതെന്നും മുലായം വ്യക്തമാക്കി.
2012 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ അഖിലേഷ് യാദവിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു പാർട്ടി തീരുമാനം. എന്നാൽ 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അഖിലേഷിനെ മുഖ്യമന്ത്രി ആക്കിയാൽ മതിയെന്ന് ശിവപാൽ യാദവ് അഭിപ്രായപ്പെട്ടു . എന്നാൽ പൊതുവികാരത്തിന്റെ അടിസ്ഥാനത്തില്‍ ശിവ്പാലിന്റെ അഭിപ്രായം പരിഗണിക്കപ്പെട്ടില്ല. ശിവപാലിന്റെ അഭിപ്രായം മാനിച്ചിരുന്നെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തനിക്ക് പ്രധാനമന്ത്രി ആകാനുള്ള സാധ്യതയുണ്ടായിരുന്നെന്നും മുലായം സിങ് കൂട്ടിച്ചേർത്തു.
Post Your Comments