
അഹമ്മദബാദ്: അറുപത്താറാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധിനഗറില്‍ എത്തി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി.ജന്മദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി ഗുജറാത്തിലെത്തിയ മോദി രണ്ട് ദിവസം സംസ്ഥാനത്തുണ്ടാകും.വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം അഹമ്മദാബാദിൽ എത്തിയത്..
मां की ममता, मां का आशीर्वाद जीवन जीने की जड़ी-बूटी होता है। pic.twitter.com/JeEnDrVevU
— Narendra Modi (@narendramodi) September 17, 2016
മോദിയുടെ ഇത്തവണത്തെ പിറന്നാളിന് മൂന്ന് ഗിന്നസ് റെക്കോഡും ഒരു ദേശീയ റെക്കോഡും വാര്‍ത്തകളില്‍ നിറയും. റെക്കോഡുകളിലൂടെ പിറന്നാള്‍ ആഘോഷിക്കുകയാണ് ഗുജറാത്ത് സർക്കാർ.
ഗുജറാത്തിലെ നവസാരി ജില്ലയിലാണ് പിറന്നാള്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി 11,223 പേര്‍ക്കുള്ള 17,000 കിറ്റുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ വിതരണം ചെയ്യും.കൂടാതെ വീല്‍ചെയറിലുളള ആയിരത്തോളം പേരെ പങ്കെടുപ്പിച്ച് ഒരു ലോഗോയും പരിപാടിയുടെ ഭാഗമായി ഗുജറാത്തിൽ തീർക്കും.
Post Your Comments