പട്ന: ബിഹാറിലെ ഔറംഗബാദിൽ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യാത്രക്കാരനെ ആര്‍ജെഡി എംഎല്‍എയുടെ മകന്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഒബ്ര എംഎല്‍എ വിജേന്ദ്രകുമാറിന്റെ മകന്‍ കുനാല്‍ പ്രദീപാണ് പിന്റുവെന്ന യുവാവിനെ കുത്തിയത്. പിന്റുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ മകനെതിരായ ആരോപണങ്ങളെല്ലാം ബിരേന്ദ്ര സിന്‍ഹ നിരസിച്ചു . പിന്റുവിനെ കുത്തിയതിൽ തന്റെ മകനു പങ്കില്ലെന്നും യുവാവ് സ്വയം പരുക്കേല്‍പ്പിച്ചതാണെന്നും തന്റെ മകനെ കേസില്‍ കുടുക്കാന്‍ നോക്കുകയാണെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പ്രതിപക്ഷം കൂടി രംഗത്തെത്തിയതോടെ കുനാലിനെ കസ്റ്റിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയാണ്.
Post Your Comments