പട്ന : മദ്യം കടത്തിയെന്നാരോപിച്ച് ബീഹാറിലെ ചപ്രയിൽ ഗ്രാമീണന് ക്രൂരമർദ്ദനം . ഗ്രാമീണനെ ഒരു സംഘം കെട്ടിയിട്ട് വടി കൊണ്ട് തല്ലുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ആർ ജെ ഡി – ജെ ഡി യു സർക്കാർ അധികാരമേറ്റതിനു ശേഷം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് ബീഹാറിൽ നടക്കുന്നതെന്ന ആരോപണം ഉയരുന്നതിന്റെ ഇടയിലാണ് ഈ സംഭവം.മദ്യനിരോധനം പ്രാബല്യത്തിലുള്ള സംസ്ഥാനമാണ് ബീഹാർ. ഇതോടെ പുതിയ വിവാദങ്ങൾക്കു തിരി കൊളുത്തിയിരിക്കുകയാണ് ബിഹാർ
Post Your Comments