ബീഹാർ : ആർ ജെ ഡി ലീഡർ മുഹമ്മദ് തസ്ളിമുദീൻ ബീഹാർ മുഖ്യമന്ത്രി ആയ നിതീഷ് കുമാറിനെതിരെ ആഞ്ഞടിക്കുന്നു . സംസ്ഥാനത്ത് യാതൊരു ക്രമസമാധാനവും ഇല്ലെന്നും നിതീഷ് കുമാർ മുഖ്യമന്ത്രി എന്ന നിലയിൽ ഒരു ചുമതലയും നിറവേറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു . എത്രയും പെട്ടെന്ന് തന്നെ ആർ ജെ ഡി – ജെ ഡി യു സഖ്യം പിരിച്ചുവിടണമെന്നും എന്നാൽ അത് പാർട്ടി പ്രസിഡന്റ് ലാലു പ്രസാദ് യാദവിന്റെ തീരുമാനം അടിസ്ഥാനമാക്കിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
വെള്ളിയാഴ്ച്ച മറ്റൊരു ആർ ജെ ഡി നേതാവായ പ്രഭുനാഥ് സിംഗ്, മുൻ എം പി ആയ മുഹമ്മദ് ഷഹബുദീന് ജയിലിൽ കൂടിയാലോചനക്കുള്ള സൗകര്യം ഒരുക്കിക്കൊടുത്തു എന്ന് ആരോപിച്ച് നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു .
എന്നാൽ മുതിർന്ന ആർ ജെ ഡി നേതാക്കൾ ഉന്നയിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും കാര്യങ്ങൾ കൈവിട്ടു പോവുകയാണെന്നും ഇത്തരം ആരോപണങ്ങൾ നിയന്ത്രിക്കണമെന്നും ഉന്നയിച്ച് ജെ ഡി യു മുഖ്യവക്താവ് സഞ്ജയ് സിംഗ് രംഗത്തെത്തിയിരുന്നു.
Post Your Comments