ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച പദ്ധതിയിലൂടെ ഇതുവരെ വെളിയില്‍ വന്നത് 1,000-കോടി രൂപയുടെ പൂഴ്ത്തിവയ്ക്കപ്പെട്ട പണം. പദ്ധതിയുടെ കാലാവധി അവസാനിക്കാന്‍ ഇനിയും രണ്ടാഴ്ച കൂടിയുണ്ട്.
നികുതി വെട്ടിപ്പ് വീരന്മാരെ കണ്ടെത്താന്‍ പ്രത്യക്ഷ നികുതിബോര്‍ഡിന്‍റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായ പരിശോധനകളും ഇക്കാലയളവില്‍ നടന്നിരുന്നു. ഇത്തരം പരിശോധനകളിലൂടെ ഇപ്പോള്‍ വെളിപ്പെടുത്തപ്പെട്ട തുകയേക്കാള്‍ അധികം കള്ളപ്പണം സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുമുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
3,000-കോടിയില്‍ കവിയുന്ന കള്ളപ്പണവും മറ്റ് ആസ്തികളും ഇത്തരം പരിധോധനകളിലൂടെ ബോര്‍ഡ് പിടിച്ചെടുത്തിട്ടുണ്ട്. 245-കോടി രൂപ പണമായിതന്നെ പിടിച്ചെടുത്തിട്ടുണ്ട്. ജൂണ്‍ 1-ന് ആരംഭിച്ച പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ 4 മാസത്തെ കാലാവധിയാണ് അനുവദിച്ചത്.
Post Your Comments