കുഞ്ഞുങ്ങള്‍ക്ക് വൈകല്യം വന്നാല്‍ മാതാപിതാക്കള്‍ക്ക് പോലും വെറുപ്പുതോന്നാം. പിന്നെ പൊതുസമൂഹം എങ്ങനെ കാണും അല്ലേ. എല്ലാറ്റില്‍നിന്നും തഴയപ്പെട്ട ഒരു ബാലനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. കണ്ടാല്‍ ഭയം തോന്നുന്ന രൂപം, കുഞ്ഞ് ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ പോലും ഞെട്ടിപ്പോയി.
മുഖത്തു തന്നെ ടെന്നിസ് ബോളിന്റെ വലിപ്പമുള്ള ഒരു ട്യൂമര്‍. വൈകല്യങ്ങള്‍ ഉള്ള കാലുകള്‍. കുഞ്ഞ് ജനിച്ചപ്പോള്‍ അമ്മയും അച്ഛനും വല്ലാത്തൊരു മാനസികാവസ്ഥയിലുമായി. എന്നാല്‍, ഇന്ന് ആ കുഞ്ഞ് ഓസ്‌ട്രേലിയയിലെ പ്രഗത്ഭനായ എഴുത്തുകാരനും പ്രാസംഗികനുമാണ്. റോബര്‍ട്ട് ഹോഗിന്റെ ജീവിതകഥയാണ് പറയുന്നത്. വികൃതമായ രൂപത്തോടെ ജനിച്ച തന്നെ കുടുംബം പോലും സ്വീകരിക്കാന്‍ പ്രയാസം കാണിച്ചെന്ന് ഹോഗ് തന്റെ ആത്മകഥയിലൂടെ വെളിപ്പെടുത്തുന്നു.
എന്നാല്‍, വളരുന്നതിനോടൊപ്പം ഈ വൈകല്യത്തോട് ഹോഗ് പൊരുത്തപ്പെടുകയായിരുന്നു. നാളുകള്‍ കഴിഞ്ഞപ്പോള്‍ ഡോക്റ്റര്‍മാര്‍ ഹോഗിന്റെ മുഖത്തെ ട്യൂമര്‍ നീക്കം ചെയ്ത് പുതിയ ഒരു മൂക്ക് വച്ചു പിടിപ്പിച്ചു.കാലുകളുടെ വൈകല്യം കൂടിയതിനാല്‍ മുറിച്ചു കളയേണ്ടിയും വന്നു. തന്റെ കുഞ്ഞ് ഇങ്ങനെ ജീവിക്കേണ്ടെന്നുപോലും മാതാപിതാക്കള്‍ ചിന്തിച്ചത്രേ.
തന്നോട് മാതാപിതാക്കള്‍ക്ക് തോന്നിയ ഇഷ്ടക്കേട് ഹോഗ് അറിഞ്ഞു. അമ്മ തന്നെ അതു പറയുകയുണ്ടായി. എന്നാല്‍ ഹോഗിനെ അത് വേദനിപ്പിച്ചില്ല. പിന്നീട് മാതാപിതാക്കള്‍ കുട്ടിയെ കരുതലോടെയാണ് വളര്‍ത്തിയത്. എന്നാല്‍, ആ മാതാപിതാക്കളുടെ മാനസികാവസ്ഥ തനിക്ക് പിന്നീട് മനസ്സിലായി. നാല് കുഞ്ഞുങ്ങള്‍ക്ക് ശേഷം വൈകല്യമുള്ള കുഞ്ഞിനെ ലഭിക്കുമ്പോള്‍ ഒരു കുടുംബത്തിലെ അമ്മ ഇങ്ങനെ ചിന്തിക്കാമെന്ന് ഹോഗ് തുറന്ന് പറയുന്നു. തനിക്ക് ഇന്നും മാതാപിതാക്കളോട് നന്ദിയുണ്ടെന്ന് ഹോഗ് കുറിച്ചു.
Post Your Comments