കൊച്ചി: നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീർ ഇസ്ലാമിനെതിരെ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചേക്കും. സുപ്രീം കോടതി സൗമ്യ വധക്കേസിൽ ഗോവിന്ദ ചാമിയുടെ വധശിക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിൽ ജിഷ വധക്കേസിന്റെ പുരോഗതിയെ ഏറെ ആശങ്കയോടെയാണ് കേരളം ഉറ്റുനോക്കുന്നത്.
പ്രോസിക്യൂഷനെ ജിഷ വധക്കേസിൽ ദൃക്‌സാക്ഷികളില്ല എന്നത് ആശങ്കപ്പെടുത്തുന്നു. കുറ്റപത്രത്തിൽ ലൈംഗിക വൈകൃത സ്വഭാവമുള്ള പ്രതി ജിഷയെ മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിനിടെ കൊലപ്പെടുത്തിയതാണെന്നാണ് ഉള്ളത്.
കഴിഞ്ഞ ബുധനാഴ്ച കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള 90 ദിവസത്തെ സമയപരിധി അവസാനിച്ചു. അറസ്റ്റിലായി 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യത്തിനു അർഹതയുണ്ടെന്നാണ് വ്യവസ്ഥ. പക്ഷെ പൊതു അവധിയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം കുറ്റപത്രം സമര്‍പ്പിക്കാമെന്ന നിയമത്തിലെ നിയമത്തിലെ നിര്‍ദേശത്തിലാണ് പ്രോസിക്യൂഷന്‍റെ പ്രതീക്ഷ.
ഏപ്രിൽ 28 നാണ് കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. ജിഷയെ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ ക്രൂരപീഡനത്തിനിരയായി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജൂണ്‍ 16നാണ് പ്രതി അമീറുള്ളിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്നും അറസ്റ്റ് ചെയ്തത്.
Post Your Comments