Kerala

ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്ന് രക്ഷിച്ചത് വൈദികരോ? ആളൂരിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചുവെന്ന് സൂചന

തിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ പേര് ചാര്‍ലി എന്നാണെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസ് എന്ന പേരിലാണ് അറിയപ്പെട്ടത്. പക്ഷെ, ഈ പേര് മറച്ചുവെച്ചത് എന്തിനായിരുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്. ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍നിന്നും രക്ഷിച്ചത് ഒരു കൂട്ടം വൈദികരാണെന്നും പറയപ്പെടുന്നു.

സുപ്രീംകോടതിയില്‍ ഹാജരായ അഡ്വ.ആളൂരിന് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചുവെന്നാണ് സൂചന. എന്നാല്‍, ഗോവിന്ദച്ചാമിയെ രക്ഷിച്ചത് മുംബൈ പനവേലുള്ള ഭിക്ഷാടന മാഫിയയാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗോവിന്ദച്ചാമിയെ പണമെറിഞ്ഞ് രക്ഷിച്ചതിന് പിന്നില്‍ ക്രിസ്ത്യന്‍ മിഷിണറിമാരുടെ സംഘടനയാണെന്ന് തേജസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന ആകാശപ്പറവകള്‍ എന്ന ക്രിസ്ത്യന്‍ മിഷിണറി സംഘടനയാണ് ഗോവിന്ദച്ചാമിക്ക് വേണ്ട നിയമസഹായം ഒരുക്കി നല്‍കിയതിന് പിന്നിലെന്നും തേജസ് വ്യക്തമാക്കുന്നു. 2007ലാണ് യാചകനും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാര്‍ലി തോമസ് എന്ന പേര് സ്വീകരിച്ചത്. ഗോവിന്ദച്ചാമിയെ മാമോദീസ മുക്കിയത് കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ആകാശപ്പറവകളുടെ തമിഴ്നാട് കേന്ദ്രമായിരുന്നുവെന്നും പറയുന്നു.

ഭിക്ഷാടകരെയും ക്രിമിനലുകളെയും മതംമാറ്റുന്നതിനായി ഈ സംഘടന പണ്ടുമുതലായി പ്രവര്‍ത്തിക്കുന്നതാണ്. 2011 ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി അറസ്റ്റിലായപ്പോള്‍ അന്ന് പുറത്തുവന്ന പേര് ചാര്‍ലി തോമസ് എന്നായിരുന്നു. പിന്നീട് എങ്ങനെ പേര് മാറിയെന്നുള്ളത് ചോദ്യമായി നിലനില്‍ക്കുന്നു. ഇയാള്‍ മതംമാറി ക്രിസ്ത്യാനിയായ കാര്യം മറച്ചുവയ്ക്കപ്പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള പല ശ്രമങ്ങളും നടന്നിരുന്നു.

കൂടാതെ ആകാശപ്പറവകളുടെ കുന്നംകുളം ശാഖയിലെ പ്രവര്‍ത്തകര്‍ സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button