NewsIndia

സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ പതിനേഴും പതിനെട്ടും വയസുള്ള രണ്ട് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. നാല് പേരാണ് പെൺകുട്ടികളെ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന യുവാക്കളെ മർദ്ദിച്ച് അവശരാക്കിയതിനുശേഷമായിരുന്നു പീഡനം.

വ്യാഴാഴ്ച വൈകീട്ട് 8.30 നാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടികളോട് പ്രതികൾ അപമര്യാദയായി പെരുമാറുകയും ഇത് എതിർത്ത സുഹൃത്തുക്കളെ മർദ്ദിച്ച് അവശരാക്കുകയും പിന്നീട് പെൺകുട്ടികളെ പീഡിപ്പിക്കുകയുമായിരുന്നു. പോലീസിൽ പരാതി പറഞ്ഞാൽ കൊന്നു കളയുമെന്ന് പ്രതികൾ പറഞ്ഞതായി പെൺകുട്ടികൾ പറഞ്ഞു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് 4 പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button