ഇസ്‌ലാമാബാദ് : പാകിസ്ഥാനില്‍ നിന്ന് നാടുകടത്തിയ ബലൂച് നേതാവിന് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ നിരോധിച്ച ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവായ ബ്രഹുമാദ് ബുഗ്തിയ്ക്കാണ് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ബലൂച് നേതാവ് ബ്രഹുമാദ് ബുഗ്തിയ്ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ സാധ്യത്യയുണ്ടെന്ന് പാക് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബുഗ്തിയോടൊപ്പം ബുഗ്തിയുടെ ചില വിശ്വസ്തര്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുമെന്നും പാകിസ്ഥാനിലെ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ പൗരത്വത്തിനായി ബുഗ്തി ഉടന്‍ തന്നെ അപേക്ഷ സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സ്വിറ്റ്‌സര്‍ലാന്റ് പൗരത്വത്തിനായി ബുഗ്തി അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. പൗരത്വം സംബന്ധിച്ച് ബുഗ്തിയും ഇന്ത്യന്‍ അധികൃതരും തമ്മിലുള്ള ചര്‍ച്ചകള്‍ ഈ വര്‍ഷമാദ്യമാണ് തുടങ്ങിയതെന്നും അത് ഏതാണ്ട് പൂര്‍ത്തിയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബുഗ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിച്ചിരുന്നു.
പാകിസ്ഥാന്‍ ബലൂചിസ്ഥാനില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ തുറന്നുകാണിക്കാന്‍ ലോകം മുഴുവന്‍ പ്രചാരണ യാത്രകള്‍ സംഘടിപ്പിക്കുമെന്ന് ബുഗ്തി പറയുന്നതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഇന്ത്യന്‍ യാത്രാരേഖകള്‍ ഉപയോഗിക്കും. ഇതിന് വേണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത സഹായങ്ങള്‍ക്ക് നന്ദി പറയുന്നു. ഞങ്ങള്‍ക്ക് ഒന്നും ഒളിക്കേണ്ട കാര്യമില്ല. മോദി ഞങ്ങളെ സഹായിക്കുമ്പോള്‍ എതിരാളികള്‍ എന്ത് കരുതുന്നുവെന്ന് ഞങ്ങള്‍ ചിന്തിക്കാറില്ലെന്നും ബുഗ്തി പറയുന്നു. അതേസമയം ഈ വിഷയത്തില്‍ ഇന്ത്യന്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments