KeralaLatest NewsNews

സി.പി.ഐ നേതാവ് കൃഷിയിടത്തിൽവെച്ച് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു

വെടിയേറ്റ് വീണ മാധവൻ നമ്പ്യാർ അവശനിലയിൽ ഏറെ നേരം കൃഷിയടത്തിൽ കിടന്നു.

കാസർകോട്: സി.പി.ഐ നേതാവ് കൃഷിയിടത്തിൽ വെടിയേറ്റ് മരിച്ചു. കാഞ്ഞങ്ങാട് കരിച്ചേരിയില്‍ സി.പി.ഐ നേതാവ് പനയാല്‍ കരിച്ചേരി കുഞ്ഞമ്പു നായരുടെ മകന്‍ എ. മാധവന്‍ നമ്പ്യാരാണ് (65) മരിച്ചത്. കരിച്ചേരിയിലെ കൃഷിയിടത്തില്‍ ഇന്നലെ രാവിലെ 7.15നാണ് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചത്.

പ്ലാവിൽനിന്ന് ചക്ക ഇടാനായി കൃഷിയിടത്തിലെത്തിയതായിരുന്നു മാധവന്‍ നമ്പ്യാർ. പന്നിയെ വെടിവെക്കാന്‍ പനയാലിലെ ശ്രീഹരി എന്നയാൾ കൃഷിയിടത്തില്‍ ഒളിപ്പിച്ചു വെച്ച തോക്കില്‍ അറിയാതെ ചവിട്ടിയപ്പോള്‍ വെടി പൊട്ടുകയും വലതുകാല്‍ മുട്ടിന് വെടിയേല്‍ക്കുകയും ചെയ്തു.

Read Also: കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണ്: വിവാദങ്ങൾക്ക് വഴിയൊരുക്കി അതിരൂപതയുടെ മുഖപത്രം

വെടിയേറ്റ് വീണ മാധവൻ നമ്പ്യാർ അവശനിലയിൽ ഏറെ നേരം കൃഷിയടത്തിൽ കിടന്നു. ഏറെ വൈകിയാണ് അയൽവാസി മാധവൻ നമ്പ്യാർ കൃഷിയിടത്തിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സി.പി.ഐ കാഞ്ഞങ്ങാട് മണ്ഡലം അംഗമാണ് മാധവന്‍ നമ്പ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button