മലപ്പുറം: മുസ്ലീം സമുദായത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമം നടത്തിയെന്ന ആരോപണവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. പ്രധാനപ്പെട്ട മറ്റ് വിഷങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലീം ലീഗിനെതിരെ സിപിഎം തിരിഞ്ഞിരിക്കുന്നതെന്നും സലാം പറഞ്ഞു. വ്യാജ ആരോപണങ്ങള്‍ കൊണ്ട് മുസ്ലീം ലീഗിനെ തളര്‍ത്താമെന്ന് സിപിഎം കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : സ്വകാര്യ ബസ് സമരം 21 മുതല്‍: ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കും
മുസ്ലീം ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്നും തൊട്ടാല്‍ ഉണരുമെന്നും ലീഗ് ഇപ്പോള്‍ ഉണര്‍ന്നിരിക്കുകയാണെന്നും സലാം വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ മതേതര മുഖം തകര്‍ക്കാനാകില്ലെന്നും ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വഖഫ് നിയമനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരില്‍ കേസെടുത്തെങ്കില്‍ സിപിഎം സമ്മേനത്തില്‍ പങ്കെടുത്ത പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
വസ്ത്രം ഏകീകരിച്ചത് കൊണ്ടോ ആണ്‍കുട്ടികളുടെ വസ്ത്രം പെണ്‍കുട്ടികളെ ധരിക്കാന്‍ നിര്‍ബന്ധിച്ചത് കൊണ്ടോ ആണ്‍-പെണ്‍ സമത്വം സാധ്യമാകില്ലെന്ന് പിഎംഎ സലാം പറഞ്ഞു. അങ്ങനെയെങ്കില്‍ പെണ്‍കുട്ടികളുടെ വസ്ത്രം ആണ്‍കുട്ടികള്‍ക്ക് കൊടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments