തിരുവനന്തപുരം : മാധ്യമങ്ങള്‍ പുറത്തു വിട്ട സര്‍വ്വേ ഫലം കണ്ട് കോണ്‍ഗ്രസ് വിഭ്രാന്തിയിലായിരിക്കുകയാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ആര് അടുത്ത പ്രതിപക്ഷ നേതാവാകുമെന്ന തര്‍ക്കമാണ് നടക്കുന്നതെന്നും കോടിയേരി പരിഹസിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ പുറത്തു വിട്ട സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ ഇടതുപക്ഷം വിശ്വസിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു.
എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായിട്ടാണ് വന്നിരിക്കുന്നത്. ഇത് യുഡിഎഫിനെ വിളറി പിടിപ്പിച്ചിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ സര്‍വ്വേ റിപ്പോര്‍ട്ടിന്റെ ഒരു ആവശ്യവുമില്ല. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ കേരളത്തില്‍ തുടര്‍ ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. സര്‍വ്വേ റിപ്പോര്‍ട്ടുകളില്‍ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. തിരഞ്ഞെടുപ്പിന് തലേ ദിവസം സര്‍വ്വേ ഫലം യുഡിഎഫിന് അനുകൂലമാണെന്ന് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments