ഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ എതിരാളികളെ മൂർച്ചയുള്ള വാക്കുകൾ കൊണ്ട് നേരിടുന്ന നേതാവാണ്. കുറച്ച് ദിവസത്തേക്ക് കേജ്രിവാൾ തന്റെ നാവിനു വിശ്രമം നൽകുകയാണ്. ആം ആദ്മി നേതാവ് വായിൽ ശസ്ത്രക്രിയ നടത്തിയതിനെത്തുടർന്ന് വിശ്രമത്തിലാണ്.
കേജ്രിവാളിനെ വിട്ടുമാറാത്ത ചുമയെത്തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ബംഗളൂരുവിലെ നാരായൺ ഹെൽത്ത് സിറ്റിയിലായിരുന്നു ശസ്ത്രക്രിയ. കുറച്ചു ദിവസത്തേക്ക് സംസാരം പാടില്ലെന്ന് കേജ്രിവാളിനോട് ഡോക്ടർമാർ നിർദ്ദേശിച്ചു .
Post Your Comments