Latest NewsNewsIndia

ഡല്‍ഹിക്ക് വനിതാ മുഖ്യമന്ത്രി: അരവിന്ദ് കെജ്രിവാളിന് പിന്‍ഗാമി അതിഷി

ന്യൂഡല്‍ഹി: അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. അരവിന്ദ് കെജ്രിവാള്‍ രാജി പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചത്. ആംആദ്മി എംഎല്‍എമാരുടെ യോഗത്തിലാണ് അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചത്. ഇന്ന് വൈകീട്ട് 4.30ന് ലെഫ്റ്റ് ഗവര്‍ണര്‍ വി കെ സക്‌സേനയെ കണ്ട് അരവിന്ദ് കെജ്രിവാള്‍ രാജി സമര്‍പ്പിക്കും.

Read Also: നടിയെ ആക്രമിച്ച കേസ്: ഒന്നാംപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം

അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കെജ്രിവാള്‍ തന്റെ ചുമതകള്‍ ഏല്‍പ്പിച്ചത് അതിഷിയെ ആയിരുന്നു. മന്ത്രിസഭയെ നയിച്ചത് വിദ്യാഭ്യാസ മന്ത്രിയായ അതിഷിയായിരുന്നു. വിദ്യാഭ്യാസം, പൊതുമരാമത്ത്, ജലവിഭവം തുടങ്ങി സുപ്രധാനമായ പത്തോളം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്തിരുന്നത്. സൗരഭ് ഭരദ്വാജ്, ഗോപാല്‍ റായി, കൈലാഷ് ഗെലോട്ട് എന്നിവരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.

അരവിന്ദ് കെജ്രിവാളിന് തന്റെ പകരക്കാരിയായി പലപ്പോഴും കണ്ടിരുന്നത് അതിഷിയെയായിരുന്നു. കെജ്രിവാള്‍ ജയിലിലായിരുന്നപ്പോഴും ഡല്‍ഹിയിലെ ഭരണം സുഗമമായി പോയിരുന്നത് അതിഷി വഴിയെയായിരുന്നു. ഇതോടെയാണ് എല്ലാവരും അതിഷി എന്ന പേര് മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചത്. ഡല്‍ഹിയില്‍ സുഷമ സ്വരാജിനും ഷീല ദീക്ഷിത്തിനും പിന്നാലെ മുഖ്യമന്ത്രിപദത്തില്‍ എത്തുന്ന വനിതയായി മാറുകയാണ് അതിഷി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button