തിരുവനന്തപുരം : സൗമ്യവധക്കേസ് കോടതിയില്‍ കൈകാര്യം ചെയ്തതില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് ഗുരുതരമായ വീഴ്ച പറ്റിയതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഒരു മാസം മുന്‍പ് സുപ്രീംകോടതിയില്‍ ഈ കേസ് വരുമെന്ന് നോട്ടീസ് വന്നിട്ടും നിലവിലെ സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും പോലീസും ഒരേ ധാരണയോടെ നീങ്ങുകയും ഗോവിന്ദച്ചാമിയുടെ വധശിക്ഷ കേരളാ ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.
സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന് മാത്രമേ വാദിക്കാന്‍ കഴിയുകയുള്ളൂ എന്നതുകൊണ്ട് കേരളാ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസിനെ കേസ് കൈകാര്യം ചെയ്യുന്നതിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന സുരേഷിനെ കേസില്‍ സഹായിക്കുന്നതിന് പ്രത്യേക അഭിഭാഷകനായി നിയമിക്കുയും ചെയ്തു.കേസിന്‍റെ അന്വേഷണത്തിലെ നാല് ഉദ്യോഗസ്ഥന്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക ടീമിനെയും നിയോഗിച്ചു.എന്നാൽ , അഞ്ചു വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ അധ്വാനമെല്ലാം ഒരു നിമിഷംകൊണ്ട് പാഴായി. ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments