ന്യൂഡൽഹി:സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി ഇന്ന്. വധശിക്ഷയ്ക്കെതിരെ പ്രതി ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗായി അധ്യക്ഷനായ മൂന്നംഗ ബഞ്ച് ഇന്ന് വിധി പ്രസ്താവിക്കുക. ഹര്‍ജയില്‍ വാദം കേള്‍ക്കുന്നതിനിടെ ഗോവിന്ദച്ചാമിക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ തെളിവുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.സൗമ്യയെ ഗോവിന്ദച്ചാമി ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ശാസ്ത്രീയമായി
തെളിയിക്കപ്പെട്ടിട്ടുണ്ടോയെന്നും സൗമ്യ ട്രെയിനില്‍ നിന്നും ചാടി എന്നാണ് കേസിലെ സാക്ഷിമൊമൊഴികളെന്നും, ഊഹാപോഹങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും കോടതി പ്രോസിക്യൂഷനോട് പറഞ്ഞു. എന്നാൽ കോടതിയുടെ ചോദ്യങ്ങള്‍ക്ക് പ്രോസിക്യൂഷന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം–ഷൊർണൂർ പാസഞ്ചർ ട്രെയിനിലായിരുന്നു സംഭവം. വള്ളത്തോൾ നഗറിൽ സൗമ്യയെ ട്രെയിനിൽനിന്നു തള്ളിയിട്ടശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് ആശുപത്രിയിൽ മരിച്ചു.ഗോവിന്ദച്ചാമിക്കു വിചാരണക്കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി ശരിവച്ചിരുന്നു. ഇൗ വിധി ചോദ്യംചെയ്ത് ഇയാൾ നൽകിയ അപ്പീൽ പരിഗണിക്കവേയായിരുന്നു കോടതി നിരീക്ഷണം.
Post Your Comments