KeralaNewsIndia

ചിക്കുന്‍ഗുനിയ വന്നാല്‍ മരിക്കില്ല : സംശയമുണ്ടെങ്കിൽ ഗൂഗിൾ നോക്കാം; ഡൽഹി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ചിക്കുന്‍ഗുനിയ വന്നാല്‍ ആരും മരിക്കില്ലെന്ന് ഡല്‍ഹിയിലെ ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിന്‍.ഇത് തന്റെ പ്രസ്താവനയല്ലെന്നും സംശയമുള്ളവർക്ക് ഗൂഗിളിൽ നോക്കാമെന്നും മന്ത്രി വ്യക്തമാക്കി.ജനങ്ങള്‍ അനാവശ്യമായി ഭയപ്പെടരുതെന്നും രോഗം പകരം വരാതിരിക്കാനുളള മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മതിയെന്നും പറഞ്ഞ ജയിന്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ആസ്പത്രിയില്‍ പോകാന്‍ മടിക്കരുതെന്നും പറഞ്ഞു.

ഇതുവരെ ചിക്കുന്‍ഗുനിയ ബാധിച്ച്‌ മരിച്ച അഞ്ചുപേരില്‍ നാലു പേരും ഒരേ ആസ്പത്രിയില്‍ ചികിത്സ തേടിയവരാണെന്നത് പല സംശയങ്ങൾക്കും വഴിവെക്കുന്നു. മരിച്ചവരില്‍ തന്നെ മിക്കവരും പ്രായമേറിയവരും മറ്റ് രോഗങ്ങളുളളവരാണെന്നും മന്ത്രി അറിയിച്ചു.ഒപിഎം ജനങ്ങൾ അനാവശ്യമായി ഭയപ്പെടരുതെന്നും രോഗ ലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ പോകാൻ മടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ചിക്കുൻ ഗുനിയ വിഷയത്തിൽ കേന്ദ്രവും ഡൽഹി ഗവണ്മെന്റും തമ്മിൽ വാക്കു തർക്കം ഉണ്ടായത് ശ്രദ്ധേയമായിരുന്നു. തങ്ങൾക്കു അധികാരമില്ലെന്നും പ്രധാനമന്ത്രിയോട് ചോദിക്കൂ എന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.ചിക്കുന്‍ഗുനിയ നേരിടാന്‍ ആസ്പത്രികളില്‍ ആവശ്യമായ മരുന്നുകള്‍ ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button