ചണ്ഡിഗഢ്: പഞ്ചാബിലെ ശിരോമണി അകാലിദൾ – ബിജെപി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം കോൺഗ്രസ് എംഎൽഎ ത്രിലോചൻ സൂന്ധ്, അകാലിദൾ എംഎൽഎയായ വിർസ വൽതോഹയ്ക്കുനേരെ എറിഞ്ഞ ഷൂ ലക്ഷ്യം തെറ്റി അകാലിദളിന്റെ റവന്യൂമന്ത്രി ബിക്രം മജീതിയയ്ക്കു കൊണ്ടു.
ദലിത് സമുദായത്തെ വിർസ വൽതോഹ അപമാനിച്ചെന്നും അദ്ദേഹത്തിനു നേരെയാണ് ഷൂ എറിഞ്ഞതെന്നും സൂന്ധ് പറഞ്ഞു.തുടർച്ചയായ മൂന്നാം ദിവസമാണ് പ്രതിപക്ഷമായ കോൺഗ്രസ് സഭയ്ക്കുള്ളിൽ പ്രതിഷേധം നടത്തുന്നത്.
Post Your Comments