NewsInternational

ഐഎസ് മർദ്ദന മുറികളിലെ കൊടും പീഡനങ്ങൾ: രക്ഷപെട്ടയാൾ വെളിപ്പെടുത്തുന്നു

ദമാസ്ക്കസ്: അമേരിക്കൻ മാധ്യമ പ്രവർ‍ത്തകനും എഴുത്തുകാരനുമായ തിയോ പാഡനോസ് ഐഎസ് മർദ്ദന മുറികളിലെ കൊടും പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തുന്നു. അവിടെയുള്ള എല്ലാവരോടും കഠിനമായ മർദ്ദനമുറകളാണ് സ്വീകരിച്ചിരുന്നത്. അവശരാകുന്നവരുടെ ശരീരത്തിലൂടെ വെള്ളം തളിച്ച ശേഷം വൈദ്യുതി കടത്തിവിടുകയും വെള്ളത്തിൽ തലമുക്കിപ്പിടിക്കുകയും ചെയ്യുമായിരുന്നു.

വിവരങ്ങൾ അറിയാൻ വേണ്ടിയല്ല വേദനിപ്പിക്കാൻ വേണ്ടി മാത്രമാണ് തങ്ങളെ ചോദ്യം ചെയ്തിരുന്നതെന്നും മർദനമുറിയിൽനിന്ന് ഓരോതവണയും പുറത്തുവരുമ്പോൾ ക്ഷീണിച്ച അവസ്ഥയിലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഐഎസ് പ്രധാനികളിൽ ഒരാളായ അബു മുഹമ്മദ് അൽ അദ്നാനിയാണ് തന്നെ പീഡിപ്പിച്ചിരുന്നതെന്നും തിയോ പാഡനോസ് പറഞ്ഞു. 2012ലാണ് പാഡ്നോസ് സിറിയയിലെത്തുന്നത്. ഒരു കൂട്ടം യുവാക്കൾ അദ്ദേഹത്തെ സിറിയൻ സൈനികരുടെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് അൽഖായിദയുടെ സഖ്യസംഘടനയായ ജബത് അൽ നുർസയ്ക്ക് ഏൽപ്പിച്ചു നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button