ലക്നൗ: സ്വാമി പ്രസാദ് മൗര്യ, ജഗ്ദീഷ് റാണ, ബ്രജേഷ് പതക് എന്നിവര്‍ക്കു പിന്നാലെ ബിഎസ്പിയില്‍നിന്നും നാല് എംഎല്‍എമാര്‍ കൂടി ബിജെപിയില്‍ ചേര്‍ന്നു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് ബിഎസ്പിയിലെ ഈ കാലുവാരല്‍.
തിങ്കളാഴ്ച ലഖ്നൗയിലെ പാര്‍ട്ടി ആസ്ഥാനത്ത് സംസ്ഥാന പ്രസിഡന്റ് കേശവ് പ്രധാന് മൗര്യയുടെ സാന്നിധ്യത്തില്‍ നാല് എംഎല്‍എമാര്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചു. നേരത്തെ ബി.എസ്.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട സാഹ്നി, വര്‍മ്മ, റാണ എന്നീ എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ടിക്കറ്റിനായി മായാവതി വന്‍തോതില്‍ പണം വാങ്ങുന്നുവെന്ന ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് സാഹ്നിയെ പുറത്താക്കിയത്.
Post Your Comments