ന്യൂഡൽഹി:ജയ്‌പൂർ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയുടെ നിർമ്മാണത്തിനായി 16,000 കോടി രൂപയുടെ പദ്ധതി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.പുതിയ ഹൈവേ നിർമ്മാണം പൂർത്തീകരിച്ചാൽ രണ്ടു നഗരങ്ങളും തമ്മിലുള്ള 270 കിലോമീറ്റർ ദൂരം രണ്ടു മണിക്കൂർ കൊണ്ട് പിന്നിടാം.അടുത്ത വർഷം ജനുവരിയിൽ ഹൈവേയുടെ നിർമ്മാണം ആരംഭിക്കും.
പുതിയ ഹൈവേക്കുള്ള സ്ഥലമേറ്റെടുക്കൽ ഉടൻ തന്നെ ആരംഭിക്കുമെന്ന് മന്ത്രി പറയുകയുണ്ടായി.കൂടാതെ നിർമ്മാണ ചെലവ് കുറയ്ക്കാനായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇരുവശത്തുനിന്നും വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Post Your Comments