KeralaIndiaNews

രാജ്യത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ച്‌ രംഗത്ത് വന്ന റിലയന്‍സ് ജിയോയ്ക്കെതിരെ വ്യാപക പരാതി

ന്യൂഡൽഹി:രാജ്യത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് സേവനദാതാക്കളെയും വെല്ലുവിളിച്ച്‌ രംഗത്ത് വന്ന റിലയന്‍സ് ജിയോയ്ക്കെതിരെ വ്യാപക പരാതി. സ്പീഡ് കുറഞ്ഞതായും കോളുകള്‍ മുറിയുന്നതായുമാണ് പരാതി. ജിയോ ഔദ്യോഗികമായി ലോഞ്ച് ചെയ്ത് ഒരാഴ്ച കഴിഞ്ഞാണ് വ്യാപകമായ പരാതി ഉയര്‍ന്നിരിക്കുന്നത്.

പ്രതിദിനം 25 മുതല്‍ 30 തവണ വരെയെങ്കിലും കോള്‍ മുറിയുന്നതായി ഡല്‍ഹിയില്‍ നിന്നുള്ള ഉപഭോക്താക്കൾ പരാതി പറഞ്ഞു. സ്പീഡും കുറഞ്ഞിട്ടുണ്ട്.വീടിന്‍റെ ഉള്‍വശത്ത് ജിയോ സര്‍വീസ് കിട്ടുന്നില്ലെന്ന് ഡല്‍ഹിയില്‍ നിന്നു തന്നെ മറ്റ് ചില ഉപഭോക്താക്കള്‍ പരാതിപ്പെട്ടിട്ടുണ്ട്.നേരത്തെ 20 എം.ബി.പി.എസ് സ്പീഡ് ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 5 എം.ബി.പി.എസ് മാത്രമാണ് സ്പീഡ് ലഭിക്കുന്നതെന്നും പരാതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button