കൊച്ചി: ഒരു എഞ്ചിനീയറുടെ കരുത്ത് കൊച്ചി ഇടപ്പള്ളിക്ക് പ്രയോജനമായതിങ്ങനെയാണ്. 108കോടി അനുവദിച്ച ഇടപ്പള്ളി പാലം ഇ ശ്രീധരന്‍ തീര്‍ത്തത് വെറും 78കോടിക്ക്. കൈക്കൂലി വേണ്ടെന്ന് വച്ചാല്‍ ഇതെല്ലാം ഇതിലപ്പുറവും നടക്കുമെന്ന് ഈ മെട്രോമാന്‍ തെളിയിച്ചിരിക്കുകയാണ്. അങ്ങനെയാണ് ഇടപ്പള്ളിക്ക് നല്ലൊരു മേല്‍പ്പാലം ലഭിച്ചത്.
എല്ലാം ഇ ശ്രീധരന്‍ എന്ന ഒറ്റൊരാളിന്റെ മിടുക്ക്. അച്ചടക്കം, ജോലിയോടുള്ള സ്‌നേഹം, ആത്മാര്‍ഥത, സമയക്ലിപ്തത, പ്രഫഷനല്‍ മികവ് ഇതൊക്കെ ഇ ശ്രീധരനില്‍നിന്ന് പഠിക്കണം. കോട്ടയംകാരനായ കരാറുകാരന്‍ വാരികയ്ക്കുള്ളില്‍ വച്ചു കൈക്കൂലി നല്‍കാന്‍ ശ്രമിച്ച സംഭവം വരെ വെളിപ്പെടുത്തിയിരുന്നു ശ്രീധരന്‍. വിവാഹ സമ്മാനമായി 15 പവന്‍ സ്വര്‍ണം എത്തിച്ചതും അതു മുഴുവന്‍ തിരികെ നല്‍കിയതും ഈ എഞ്ചിനീയര്‍ തന്നെ.
ഇതൊന്നും വാക്കുകള്‍ മാത്രമല്ല, പ്രവൃത്തിയിലൂടെ ശ്രീധരന്‍ അതു തെളിയിച്ചു കഴിഞ്ഞു. ഇടപള്ളി മേല്‍പ്പാലത്തിന്റെ വിജയകഥ ശ്രീധരന്റെ ഒറ്റ പ്രയത്‌നം തന്നെ. പച്ചാളം റെയില്‍വേ പാലം നിര്‍മ്മിക്കാന്‍ 59 കോടിയാണ് വകയിരുത്തിയത്. ഏല്ലാവരും പ്രതീക്ഷിച്ചത് അത് പൂര്‍ത്തിയാകുമ്പോള്‍ ചെലവ് നൂറു കോടിയാകുമെന്നായിരുന്നു. എന്നാല്‍ എല്ലാം കൂടി 39 കോടിക്ക് തീര്‍ത്ത് 20 കോടി ഖജനാവിന് തിരിച്ചു നില്‍കിയ ശ്രീധരനെ മലയാളികള്‍ മറക്കില്ല.
ഇടപ്പള്ളി മേല്‍പ്പാലത്തിന്റെ അടിപ്പാത നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. ഇനിയിപ്പോള്‍ അതും പ്രാവര്‍ത്തികമാക്കാം. ശ്രീധരന്‍ ലാഭിച്ച് നല്‍കിയ 30 കോടിയില്‍ അടിപാതയും ഒരുക്കാം. പദ്ധതി തുകയുടെ ഇരട്ടി വാങ്ങി പാലങ്ങളും റോഡുകളും നിര്‍മ്മിക്കുന്ന കരാറുകാര്‍ക്ക് മാതൃകയാണ് ശ്രീധരന്‍.
പണി നീട്ടിക്കൊണ്ടുപോയും പണം കൊള്ളയടിച്ചും മുന്നോട്ടു പോകുന്ന എഞ്ചിനീയര്‍മാരെയാണ് പൊതുവെ കണ്ടിട്ടുള്ളത്. ശ്രീധരന്‍ എന്തെങ്കിലുമൊന്ന് ഏറ്റെടുത്താല്‍ പിന്നെ പണികള്‍ കൃത്യമായി നടക്കും. ഈ പാലക്കാട്ടുകാരന്‍ എല്ലാവര്‍ക്കും മാതൃകയാണ്.
Post Your Comments