ജയ്പൂര്‍: അന്ധവിശ്വാസം അതിരുകടക്കുമ്പോള്‍ കൊച്ചുകുഞ്ഞുങ്ങളോട് രക്ഷിതാക്കള്‍ കാണിക്കുന്നത് അതിഭീകരം. വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം ബാധയൊഴിപ്പിക്കാന്‍ ഒരമ്മ സ്വന്തം കുഞ്ഞിനോട് കാണിച്ച ക്രൂരത കേട്ടാല്‍ ഞെട്ടും.
കുഞ്ഞിന്റെമേല്‍ അമ്മ ചുട്ടുപഴുത്ത ഇരുമ്പുദന്ധ് വെക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്. അജ്മീറിലെ ബീവറിലാണ് സംഭവം. ഗ്രാമത്തിലെ ഒരു സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്.
രോഗം ബാധിച്ച മകന് സുഖം പ്രാപിക്കാതെ വന്നപ്പോഴാണ് യുവതി സിദ്ധന്റെ അടുത്തെത്തിയത്. പൊള്ളലേറ്റ് അവശനായ കുട്ടി ഇപ്പോള്‍ ബീവറിലെ അമൃത് കൗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
Post Your Comments