NewsInternational

എന്തുകൊണ്ട് അമേരിക്ക വരെ തങ്ങളെ ഭയക്കുന്നു എന്ന്‍ വിളിച്ചറിയിച്ചു കൊണ്ട് റഷ്യയുടെ “ആര്‍മി എക്സ്പോ 2016”

“ആര്‍മി 2016” എന്ന പേരില്‍ റഷ്യ നടത്തിയ സൈനികോപകരണ-പ്രതിരോധ സാമഗ്രി പ്രദര്‍ശനം റഷ്യയുടെ കൈവശമുള്ള അത്യാധുനിക ആയുധങ്ങളുടെ വിപുലമായ പ്രദര്‍ശനം കൊണ്ട് ശ്രദ്ധേയമായി. സെപ്റ്റംബര്‍ 6-ന് മോസ്കോയ്ക്ക് വെളിയിലുള്ള ഒരു മിലിട്ടറി പാര്‍ക്കിലാണ് “ആര്‍മി 2016” പ്രധാനമായും നടത്തപ്പെട്ടത്.

57d5cbd1c361888d578b4706

5-ലക്ഷത്തിലധികം ആളുകള്‍ റഷ്യയുടെ ഭീമന്‍ സൈനികശക്തിയുടെ പ്രദര്‍ശനം ഒരുനോക്ക് കാണുവാനായി എത്തി. 247-ലധികം സൈനിക വാഹനങ്ങളുടേയും 11,000-ലധികം സൈനികോപകരണങ്ങളുടേയും പ്രദര്‍ശനം ഈ എക്സിബിഷന്‍റെ ഭാഗമായി നടന്നു. 1,000-ലധികം റഷ്യന്‍ നിര്‍മ്മാതാക്കളും, ഗവേഷകരും, വിദ്യാര്‍ഥികളും പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80-ലധികം ഡെലഗേഷനുകളും “ആര്‍മി 2016”-ന്‍റെ ഭാഗമായി.

റഷ്യന്‍ സായുധസൈന്യത്തിന്‍റെ വിവിധ ശാഖകള്‍ പങ്കെടുത്ത ഒരു യുദ്ധപ്രദര്‍ശനത്തോടെയായിരുന്നു “ആര്‍മി 2016”-ന്‍റെ തുടക്കം. വിദേശ ഡെലഗേഷനുകള്‍ ശ്വാസമടക്കിപ്പിടിച്ച് മാത്രം വീക്ഷിച്ച ഈ പ്രദര്‍ശനത്തില്‍ റഷ്യന്‍ ടാങ്കുകളും, എയര്‍പ്ലെയ്നുകളും, ഫയര്‍ ലോഞ്ചറുകളും, ആകാശപ്രകടന ഘടകങ്ങളും അത്യാവേശത്തോടെ പങ്കെടുത്തു.

ലോകപ്രശസ്ത തോക്ക് നിര്‍മ്മാതാക്കളായ കലാഷ്നിക്കോവ് അവതരിപ്പിച്ച തങ്ങളുടെ രണ്ട് പുതിയ സ്നൈപ്പര്‍ റൈഫിളുകള്‍ – എസ്.വി.കെ, വി.എസ്.വി-383 – പ്രദര്‍ശനത്തിലെ മുഖ്യആകര്‍ഷണമായി.

57d5cc98c46188cf468b46c0

120-mm ബാരല്‍ ഉള്ള, 100-മീറ്റര്‍ മുതല്‍ 10-കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള “ഫ്ലോക്സ്‌” എന്ന സെല്‍ഫ്-പ്രൊപ്പല്‍ഡ് തോക്ക് പ്രദര്‍ശനത്തില്‍ ഏറ്റവുമധികം ശ്രദ്ധയാകര്‍ഷിച്ച ആയുധമായി മാറി. പൂര്‍ണ്ണമായും സ്വയംപ്രവര്‍ത്തന ശേഷിയുള്ള റഷ്യയുടെ പുതുതലമുറ ടി-14 ടാങ്കായ “അര്‍മാറ്റ” യുടെ പ്രദര്‍ശനവും ഏറെ ആവേശപൂര്‍വ്വമാണ് സ്വീകരിക്കപ്പെട്ടത്. നാലുചുറ്റുമുള്ള കാഴ്ചകള്‍ HD-ക്യാമറകള്‍ ഉപയോഗിച്ച് പകര്‍ത്താനും ശേഷിയുള്ളതാണ് അര്‍മാറ്റ ടാങ്കുകള്‍.

57d5cd2bc46188b1348b46c5

മിലിട്ടറി ക്വാഡ് ബൈക്ക്, ഗ്രനേഡ് ലോഞ്ചറുകള്‍, റൈഫിളുകള്‍ മറ്റ് വിവിധോദ്ദേശ സൈനികോപകരണങ്ങള്‍ എന്നിവയുടെ വിപുലമായ പ്രദര്‍ശനവും “ആര്‍മി 2016”-നെ ഏറ്റവും വലിയ സൈനികോപകരണ പ്രദര്‍ശനങ്ങളില്‍ ഒന്നാക്കിമാറ്റി.

റഷ്യന്‍ വായുസേനയുടെ കണ്ണഞ്ചിപ്പിക്കുന്ന ആകാശപ്രകടനവും “ആര്‍മി 2016”-നെ മികവുറ്റതാക്കി. Su-27Pm Su-27UB, Su-30SM എയര്‍ക്രാഫ്റ്റുകളില്‍ റഷ്യന്‍ പൈലറ്റുമാര്‍ കാഴ്ചവച്ച വ്യോമാഭ്യാസപ്രകടനങ്ങള്‍ കാണികളെ മറ്റൊരു അത്ഭുതലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നൈറ്റ്സ്, ഫാല്‍ക്കണ്‍സ് ടീമുകളാണ് വ്യോമാഭ്യാസപ്രകടനങ്ങള്‍ നയിച്ചത്.

ജൂലായ്‌ 22, 1941-ലെ നാസി കടന്നുകയറ്റത്തിന്‍റെ പ്രദര്‍ശനയുദ്ധവും എക്സ്പോയുടെ ഭാഗമായി കാണികള്‍ക്ക് വിരുന്നൊരുക്കി. ജൂലൈ 22-ലെ നാസി കടന്നുകയറ്റത്തിനെതിരെ റഷ്യ നടത്തിയ എല്‍നിന്‍സ്കായ മിലിട്ടറി ഓപ്പറേഷന്‍ രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ചരിത്രം തന്നെ മാറ്റിയെഴുതുന്നതായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button