മോസ്കോ: ബാലപീഡകനായ യുവാവ് തട്ടിക്കൊണ്ടു പോയ ഏഴു വയസ്സുകാരനെ 52 ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. കുട്ടിയെ കൊല്ലപ്പെട്ട രീതിയില്‍ ചിത്രീകരിച്ച് ഫോട്ടോ എടുത്ത് അയച്ചു നല്‍കിയിരിന്നു . ഇതിനും ആഴ്ചകള്‍ക്ക് ശേഷം കുട്ടിയെ ജീവനോടെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കള്‍.
ഗോര്ഖിയിലുള്ള കുട്ടിയുടെ വീടിന് 14 മൈല്‍ അകലെ വ്ളാഡിമര്‍ എന്ന പ്രദേശത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. സ്കൂളില്‍ നിന്നും വീട്ടിലേക്ക് നടന്നു പോയ കുട്ടിയെ സെപ്റ്റംബറിലാണ് 26കാരനായ ബാല പീഡകന് ദിമിത്രി കോപ്പിലോവ് തട്ടിക്കൊണ്ടു പോയത്. ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി.ഇയാളെ വീട്ടില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
read also: ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ സ്പോണ്സര് വെടിവെച്ചു, പ്രവാസിയുടെ നില അതീവ ഗുരുതരം
കുട്ടിയെ കാണാതായത് മുതല്‍ പൊലീസും പട്ടാളവും നേവിയുമെല്ലാം കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ എവിടെ എന്ന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടി ആരോഗ്യവാനാണ്. അതേസമയം അമ്മയോടും അച്ഛനോടും അല്ലാതെ മറ്റാരോടും സംസാരിക്കാന്‍ കുട്ടി ഇതുവരെ തയ്യാറായിട്ടില്ല.
video courtesy: BBC
Post Your Comments