മോസ്‌കോ: റഷ്യയ്ക്കെതിരെ ആയുധമെടുക്കാൻ പ്രഖ്യാപനം നടത്തുന്ന സാമൂഹിക മാധ്യമ ഭീമന്മാർക്ക് ശക്തമായ താക്കീതുമായി ക്രെംലിൻ. രാജ്യത്തിനെതിരെ കൊലവിളിയും കൊണ്ടിറങ്ങിയാൽ, ഇൻസ്റ്റഗ്രാമും ഫേസ്ബുക്കും പിന്നെ റഷ്യയിലുണ്ടാവില്ലെന്ന് ഭരണസിരാ കേന്ദ്രമായ ക്രെംലിൻ മുന്നറിയിപ്പു നൽകി.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അക്രമം പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകളെ അത്യധികം നിയന്ത്രിക്കുന്ന മാധ്യമമാണ് ഫേസ്ബുക്ക്. പക്ഷേ, റഷ്യയ്ക്കെതിരെ അണിനിരക്കാനും യുദ്ധം ചെയ്യാനും ആഹ്വാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ ഫേസ്ബുക്ക് അനുവദിക്കുന്നുവെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു റഷ്യൻ ഭരണകൂടം.
‘ഉക്രൈനോടൊപ്പം നിൽക്കുക, റഷ്യക്കെതിരെ അണിനിരക്കുക, ഒരുമിച്ചു പോരാടുക’ മുതലായ നിരവധി ക്യാപ്ഷനുകളോട് കൂടെ റഷ്യൻ വിരുദ്ധവികാരം ആളിക്കത്തിക്കുന്ന പോസ്റ്റുകൾ ഫേസ്ബുക്കിൽ സജീവമാണ്. ഈ പോസ്റ്റുകളോട് അനുഭാവപൂർണമായ നിലപാടാണ് ഫെയ്സ്ബുക്കിന്റേത്. ഇത്തരം നിലപാടുകളാണ് സോഷ്യൽ മീഡിയ എടുക്കുന്നതെങ്കിൽ, അത്തരം വെബ്സൈറ്റുകളുടെ സ്ഥാനം, റഷ്യയ്ക്ക് പുറത്തായിരിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്.
Post Your Comments